തൃശൂർ: വല്ലാർപാടത്തുനിന്നും അരി കയറ്റി കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറി തൃപ്രയാർ ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു.ഇന്ന് പുലർച്ച മൂന്നരയോടെ വൈ മാളിനു മുന്നിൽ ആയിരുന്നു അപകടം.ഡ്രൈവർ ഉറക്കത്തിൽ പെട്ടതാണ് അപകടകാരണമെന്ന് പറയുന്നു. കണ്ടെയ്നറിൽ ഉണ്ടായിരുന്ന അരി മറ്റൊരു ലോറി കൊണ്ടുവന്ന ശേഷം രാവിലെ ഒന്പതോടെ അതിലേക്ക് മാറ്റി.അപകടത്തിൽ കൈക്കും തലക്കും നിസാര പരിക്കേറ്റ ഡ്രൈവർ ഡ്രൈവർചാവക്കാട് തങ്ങൾ പടി സ്വദേശി നജീബിനെ വലപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.