കോട്ടയം : വേനൽ കനത്തതോടെ ജില്ലയിലെ നിർമാണ മേഖല ആശങ്കയിൽ. താപനില 38.7 കടന്നതോടെ തൊഴിലാളികൾക്കു ജോലി ചെയ്യാനാവാത്ത സ്ഥിതി. ഉച്ചയ്ക്ക് 12 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കരുതെന്നും നിയന്ത്രണമുള്ള ഈ നേരത്ത് ഇൻഡോർ ജോലി മാത്രമേ ചെയ്യാവൂവെന്നും തൊഴിൽ വകുപ്പിന്റെ ഉത്തരവുണ്ട്.  വേനൽക്കാലമായതിനാൽ ജോലി സമയം രാവിലെ 7നും വൈകിട്ട് 7നും ഇടയിലാകണമെന്നും തൊഴിൽ വകുപ്പ് നിർദേശിക്കുന്നു. 

എന്നാൽ 12 മുതൽ 3 വരെയുള്ള ജോലി സമയത്തിന്റെ നഷ്ടത്തെ ഇതു നികത്തുന്നില്ലെന്ന് കരാറുകാർ പറയുന്നു.  പുതുക്കിയ ജോലി സമയം നിർമാണ മേഖലയുടെ ഉൽപാദനക്ഷമതയെ 20 മുതൽ 30 ശതമാനം വരെ ബാധിച്ചതായി നിർമാണ കരാറുകാർ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here