കോട്ടയം: എം.ജി. സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 19 ന് രാവിലെ 10ന് സൗജന്യ തൊഴിൽ മേള നടത്തുന്നു. സ്വകാര്യ ബാങ്കിന്റെ കോട്ടയം ജില്ലയിലെ വിവിധ ബ്രാഞ്ചുകളിലെയും എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിസിനസ് പ്രോസസിംഗ് ആൻഡ് ടെക്നോളജി മാനേജ്മന്റ് കമ്പനിയിലെയും വിവിധ തസ്തികകളിലുള്ള 150 ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കുന്നതിനാണ് ജോബ് ഡ്രൈവ്. പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് bit.ly/mcckottayam എന്ന ഗൂഗിൾ ഫോം ലിങ്കിലൂടെ അപേക്ഷിക്കാം. കോട്ടയം അതിരമ്പുഴയിലെ മഹാത്മാഗാന്ധി സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ രാവിലെ 9.30ന് ബയോഡേറ്റ സഹിതം എത്തണം. വിശദവിവരങ്ങൾക്ക് മോഡൽ കരിയർ സെന്റർ കോട്ടയം ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0481-2731025, 8075164727.

LEAVE A REPLY

Please enter your comment!
Please enter your name here