പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിൽ. ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി ഹെലികോപ്റ്ററിൽ മാർഗം എത്തിച്ചേരുകയായിരുന്നു അദ്ദേഹം. കന്യാകുമാരിയിൽ പൊതുസമ്മേളനം അഭിസംബോധന ചെയ്ത ശേഷം പത്തനംതിട്ടയിലേക്ക് തിരിക്കുകയായിരുന്നു. NDAയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോദി തുടക്കം കുറിക്കും. പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. അനിൽ ആന്റണിയാണ് പത്തനംതിട്ടയിലെ NDA സ്ഥാനാർഥി. നേരത്തെ, മാര്‍ച്ച് 15ന് പാലക്കാടും 17ന് പത്തനംതിട്ടയിലും എത്തുമെന്നാണ് അറിയിച്ചിരുന്നത്.

പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി രാവിലെ 11 മണിക്ക് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ എത്തിച്ചേരും എന്ന് പ്രതീക്ഷിച്ചുവെങ്കിലും വൈകും എന്നറിയിച്ചിരുന്നു.

ക്രമീകരണങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി തലേദിവസം സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ ഉദ്യോഗസ്ഥർ പകൽസമയത്ത് ഈ സ്ഥലങ്ങൾ സന്ദർശിച്ചു. ആഭ്യന്തര മന്ത്രാലയവും പോലീസ് സേനയും സംയുക്തമായി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, കേരള ഇൻചാർജ് പ്രകാശ് ജാവദേക്കർ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ, പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വി.എ. സൂരജ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തെ സ്വീകരിക്കും. എൻഡിഎയുടെ ലോക്‌സഭാ സ്ഥാനാർത്ഥികളായ വി. മുരളീധരൻ (ആറ്റിങ്ങൽ), അനിൽ കെ. ആൻ്റണി (പത്തനംതിട്ട), ശോഭാ സുരേന്ദ്രൻ (ആലപ്പുഴ), ബൈജു കലാശാല (മാവേലിക്കര), പത്മജ വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കളും യോഗത്തിൽ പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here