തിരുവനന്തപുരം: എല്ലാമാസവും ഒന്നിന് തുടർന്നുപോരുന്ന മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ ആലോചന. സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് ആലോചനയ്ക്ക് പിന്നിലെന്നാണ് വിവരം. ബിവറേജ് വിൽപനശാലകൾ ലേലം ചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായതെന്നാണ് വിവരം.

വർഷത്തിൽ 12 ദിവസം ഡ്രൈ ഡേ ആചരിക്കുന്നത് ടൂറിസം മേഖലയെ ബാധിക്കുമെന്നും ദേശീയ- അന്തർദേശീയ കോൺഫറൻസുകളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നതിന് കാരണമാകുമെന്നും യോഗത്തിൽ വിലയിരുത്തി. ബന്ധപ്പെട്ടവരുമായി ടൂറിസം വകുപ്പ് ഇക്കാര്യം ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഇതിനായി ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി.

യോഗത്തിൽ ചർച്ചയായ മറ്റ് കാര്യങ്ങൾ

  • മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക.
  • മസാലചേർത്ത വൈനുകൾ ഉത്‌പാദിപ്പിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കുക. ഇതിനായി കൃഷിവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
  • ഹോ‌ർട്ടി വൈനിന്റെ ഉത്‌പാദനം പ്രോത്സാഹിപ്പിക്കുക
  • മധുരപലഹാരങ്ങളിലും കേക്കുകളിലും മറ്റും ഉപയോഗിക്കുന്ന മദ്യ ഉത്‌പന്നങ്ങൾക്ക് പ്രോത്സാഹനം നൽകുക
  • കയറ്റുമതിക്കായി മദ്യം ലേബൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ദേശീയ-അന്തർദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനഃപരിശോധിക്കുക
  • ചില്ലറ മദ്യവിൽപന ശാലകളുടെ നടത്തിപ്പ് ലേലം ചെയ്യാനുള്ള സാദ്ധ്യതകൾ പരിശോധിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here