എരുമേലി : 47-ാമത് കാഞ്ഞിരപ്പള്ളി രൂപതാദിന വേദിയായ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയില്‍ മുന്നൊരുക്കങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പത്രസമ്മേളനം ഇന്ന് നടന്നു.രൂപത ദിനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനറും എരുമേലി ഫെറോന വികാരിയുമായ ഫാ.വർഗീസ് പുതുപ്പറമ്പിൽ അറിയിച്ചു.രൂപതാദിനത്തോടനുബന്ധിച്ച് നടത്തപെടുന്ന ഏകദിന ബൈബിൾ കൺവെൻഷൻ മെയ് 11 ,ശനിയാഴ്ച രാവിലെ 9 മണിക്ക് പരിശുദ്ധ കുർബാനയോടെ ആരംഭിച്ച് 3 മണിയോടെ സമാപിക്കും.അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ.ബിനോയ് കരിമരുതുങ്കൽ ആണ് വിചിന്തനങ്ങൾ പങ്കുവെക്കുന്നത് .മെയ് 12 ഞായറാഴ്ച്ച നടത്തപെടുന്ന എരുമേലി ഫെറോനയിലെ ഇടവകകളിൽ നിന്നുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾ,കുടുംബ കൂട്ടായ്മ ലീഡർമാർ എന്നിവരുടെ സംഗമം രാവിലെ 9 മണിക്ക് പരിശുദ്ധ കുർബാനയോടെ ആരംഭിച്ച് ഉച്ചക്ക് സമാപിക്കും .കോട്ടയം പൗരസ്ത്യ വിദ്യാപീഠം സഭനിയമ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോസഫ് കടുപ്പിൽ,ഷാജി വൈക്കത്തു പറമ്പിൽ എന്നിവർ നേതൃസംഗമം നയിക്കും . രൂപതാദിനത്തോടനുബന്ധിച്ചുള്ള ക്രമീകരണങ്ങൾക്കായി എരുമേലി ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള 150 അംഗ വോളണ്ടീയർ ടീം പരിശീലനം പൂർത്തിയാക്കി സജീവമായി പ്രവർത്തിക്കുന്നു .രൂപതാ ദിനത്തിനൊരുക്കമായി എരുമേലി ഫെറോനയിലെ ഇടവകകളിലെ ഭവനങ്ങളിൽ രൂപതയിലെ വൈദീക വിദ്യാർത്ഥികളും ഹോം മിഷന്റെ ഭാഗമായി സന്യാസിനികളും സന്ദർശനം പൂർത്തിയാക്കിയതായി ഫാ.വർഗീസ് പുതുപ്പറമ്പിൽ അറിയിച്ചു.മെയ് 13 ന് രാവിലെ 9 .30 ന് രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ അർപ്പിക്കുന്ന പരിശുദ്ധ കുർബാനയിൽ രൂപതയിലെ വൈദീക സമൂഹത്തെ പ്രീതിനിധികരിച്ചെത്തുന്നവർ പങ്കുചേരും.പ്രതിനിധിസമ്മേളനത്തിൽ ഇടുക്കി രുപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ അതിഥിയായിരിക്കും.മാർ മാത്യു അറക്കൽ സന്ദേശം നൽകും.സുവർണ ജൂബിലിക്കൊരുങ്ങുന്ന കാഞ്ഞിരപ്പള്ളി രൂപതയിൽ കുടുംബ വര്ഷമായി പ്രഖ്യാപിച്ച് നടപ്പിലാക്കപ്പെട്ട കർമപദ്ധതികളുടെ പൂർത്തീകരണവും അടുത്ത വർഷത്തെ പദ്ധതികളുടെ പ്രഖ്യാപനവും രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിക്കും.പാർക്കിങ്ങിനായി സെന്റ്.തോമസ് സ്കൂൾ ഗ്രൗണ്ട്,നിർമല സ്കൂൾ ഗ്രൗണ്ട്,ശബരി ആഡിറ്റോറിയം എന്നിവിടങ്ങളിൽ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതായി പത്രസമ്മേളനത്തിൽ അറിയിച്ചു .ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ജനറൽ കൺവീനറും ഫെറോന വികാരിയുമായ ഫാ.വർഗീസ് പുതുപ്പറമ്പിൽ ,പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.ജൂബി മാത്യു ,പബ്ലിസിറ്റി കൺവീനർ ഫാ.തോമസ് പാലക്കൽ ,രൂപതാ മാതൃവേദി ട്രഷറർ ലൗലി പൈകട ,രൂപത പാസ്റ്ററൽ അനിമേഷൻ ഡയറക്ടർ ഫാ.സ്റ്റാന്റലി പൊള്ളോലിക്കൽ എന്നിവർ പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here