യനാട് കുറുവ ദ്വീപില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി വിലക്കി. മൃഗങ്ങള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് കുറുവ ദ്വീപിലെ നിര്‍മാണത്തിന് അനുമതി വിലക്കിയത്. 2 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.

ഇത്തരമൊരു അനുമതി എങ്ങനെ നല്‍കി എന്ന കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. കോടതിയുടെ തുടര്‍ ഉത്തരവില്ലാതെ നിര്‍മാണം നടത്തരുതെന്നാണ് നിര്‍ദേശം.ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. കുറുവ ദ്വീപില്‍ രണ്ട് കോടി രൂപയുടെ നിര്‍മാണത്തിന് അനുമതി നല്‍കിയത് അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here