തിരുവനന്തപുരം:  ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 15ന് രാവിലെ 11ന് പ്രസ് ക്ലബ് ഹാളിൽ ഭക്ഷ്യ ഉപഭോക്തൃ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയർ പി.കെ രാജു മുഖ്യതിഥിയാകും. ഈ വർഷത്തെ ഉപഭോക്തൃദിന സന്ദേശമായ ഉപഭോക്താക്കൾക്കുവേണ്ടി ഉത്തരവാദിത്വമുള്ളതും നീതിപൂർവകവുമായ നിർമിത ബുദ്ധി എന്നതിനെ ആസ്പദമാക്കി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ പ്രൊഫ. ഡോ. തോമസ് ജോസഫ് തൂംകുഴി മുഖ്യപ്രഭാഷണം നടത്തും. ഉപഭോക്തൃ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി നിയമപോരാട്ടം നടത്തി വിജയിച്ച ഉപഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കിടുന്ന വിജയസാക്ഷ്യം പരിപാടിയും നടത്തും. ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് പി.വി. ജയരാജൻ, നഗരസഭ കൗൺസിലർ സി. ഹരികുമാർ, റേഷനിങ് കൺട്രോളർ മനോജ് കുമാർ കെ, ലീഗൽ മെട്രോളജി വകുപ്പ് അഡീഷണൽ കൺട്രോളർ ആർ. റീനാഗോപാൽ എന്നിവർ സംസാരിക്കും. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ സെക്രട്ടറിയും രജിസ്ട്രാറുമായ അജിത് കുമാർ ചടങ്ങിൽ നന്ദി പറയും.

LEAVE A REPLY

Please enter your comment!
Please enter your name here