തിരുവനന്തപുരം: സംസ്ഥാനത്തെ വെെദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും. കെ എസ് ഇ ബി ചെയർമാൻ മുതൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.പ്രാദേശിക വെെദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ആദ്യ അവലോകന യോഗമാണിത്. ഇന്നലെ ബോർഡിലെ സർവീസ് സംഘടനകളുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. ഇന്ന് നടക്കുന്ന യോഗത്തിൽ പ്രാദേശിക നിയന്ത്രണം തുടരുന്നതിൽ തീരുമാനം എടുത്തേക്കും. സംസ്ഥാനത്തെ വെെദ്യുതി പ്രതിസന്ധി പരിഹാരത്തിന് തുടർ ചർച്ചക്കായി ഹെെപവർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here