ആലുവ: പ്രശസ്ത കവിയും നിരൂപകനുമായ എൻ കെ ദേശം (87) അന്തരിച്ചു. ഞായറാഴ്ച രാത്രി തൃശൂർ കൊടുങ്ങല്ലൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 1936 ഒക്ടോബർ 31ന് ആലുവയിലെ ദേശത്ത് ജനനം. ശരിയായ പേര് എൻ കുട്ടികൃഷ്ണപിള്ള. എൽ ഐ സി ജീവനക്കാരനായിരുന്നു.

പന്ത്രണ്ടാമത്തെ വയസിലാണ് കവിതയെഴുതി തുടങ്ങിയത്.1973ൽ ആദ്യ സമാഹാരമായ അന്തിമലരി പ്രസിദ്ധീകരിച്ചു. കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണ് പ്രധാന കൃതികൾ.

1982ൽ ഉല്ലേഖത്തിന് ആദ്യ ഇടശേരി അവാർഡ് ലഭിച്ചു. മുദ്ര എന്ന കവിതയ്‌ക്ക് 2009-ലെ കവിതയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സഹോദരൻ അയ്യപ്പൻ പുരസ്കാരം, വെണ്ണിക്കുളം അവാർഡ്, നാലപ്പാടൻ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ചെറുകാട് അവാർഡ്, ആശാൻ സ്മാരക പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്കാരം, സഞ്ജയൻ അവാർഡ്, ദാമോദരൻ കാളിയത്ത് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ആർ. ലീലാവതി. മക്കൾ: ബിജു, ബാലു, അപർണ.

LEAVE A REPLY

Please enter your comment!
Please enter your name here