വിലയിലും രുചിയിലും വൈവിധ്യമാർന്ന കോഫികളുണ്ട്. കോഫി പ്രേമികളെ സംബന്ധിച്ച് ഒരു സന്തോഷവാർത്തയാണ് പറയാൻ പോകുന്നത്. ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്‌ലസ് അടുത്തിടെ ലോകത്തിലെ മികച്ച 38 കാപ്പികളുടെ പുതിയ പട്ടിക പുറത്തിറക്കി. ആ പട്ടികയിൽ രണ്ടാംസ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് നമ്മുടെ സ്വന്തം ഫിൽട്ടർ കോഫിയാണ്. ഒന്നാംസ്ഥാനത്തുള്ളത് ക്യൂബൻ എസ്പ്രെസോയും.

റോസ്റ്റ് ചെയ്ത ഇരുണ്ടനിറത്തിലുള്ള കോഫിപ്പൊടിയും പഞ്ചസാരയും ചേർത്തുള്ള എസ്പ്രെസോ ഷോട്ട് അടങ്ങിയതാണ് ക്യൂബൻ എസ്‌പ്രെസോ. കാപ്പി ഉണ്ടാക്കുന്ന സമയത്ത് പഞ്ചസാര ചേർക്കുന്നു. ഇത് ഒരു സ്റ്റൗടോപ്പ് എസ്പ്രസ്സോ മേക്കറിലോ ഇലക്ട്രിക് എസ്പ്രെസോ മെഷീനിലോ ഉണ്ടാക്കുന്നു. അപ്പോൾ കോഫിയുടെ മുകളിൽ ഇളം തവിട്ട് നുരയുണ്ടാക്കുന്നു.

ഫിൽട്ടർ കോഫിയുണ്ടാക്കാൻ താരതമ്യേന എളുപ്പമാണ്. ചിക്കറി ഉപയോഗിച്ച് നന്നായി പൊടിച്ച കാപ്പിപ്പൊടിയാണ്. ഫിൽട്ടർ കോഫി ഉണ്ടാക്കുന്നത്. ഫിൽട്ടർ മെഷീൻ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. ഈ കോഫി സ്റ്റീൽ അല്ലെങ്കിൽ പിച്ചള കൊണ്ട് നിർമിച്ച ചെറിയ ഗ്ലാസ് പോലുള്ള ടംബ്ലറിൽ ‘ദബാര’ എന്ന ചെറിയ പാത്രം പോലുള്ള സോസറിനൊപ്പം നൽകുന്നു. കാപ്പി വിളമ്പുന്നതിന് മുമ്പ്, അത് പലപ്പോഴും ഒരു പാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഒഴിക്കുന്നു. അങ്ങനെ അത് നുരയുണ്ടാകുന്നു.

പട്ടികയിൽ ഇടംപിടിച്ച 10​ കോഫികൾ

1. ക്യൂബൻ എസ്പ്രെസോ (ക്യൂബ)

2. സൗത്ത് ഇന്ത്യൻ കോഫി (ഇന്ത്യ)

3. എസ്പ്രെസോ ഫ്രെഡോ (ഗ്രീസ്)

4. ഫ്രെഡോ കാപ്പുച്ചിനോ (ഗ്രീസ്)

5. കപ്പുച്ചിനോ (ഇറ്റലി)

6. ടർക്കിഷ് കാപ്പി (തുർക്കിയെ)

7. റിസ്ട്രെറ്റോ (ഇറ്റലി)

8. ഫ്രാപ്പെ (ഗ്രീസ്)

9. ഐസ്കാഫി (ജർമ്മനി)

10. വിയറ്റ്നാമീസ് ഐസ്ഡ് കോഫി (വിയറ്റ്നാം)

LEAVE A REPLY

Please enter your comment!
Please enter your name here