തിരുവനന്തപുരം : ജില്ലയിലെ ഹിൽ ടൂറിസം ഡെസ്റ്റിനേഷന് പേരുകേട്ട ഇടമാണ്. പൊന്മുടിയുടെ ഖ്യാതി തിരുവനന്തപുരത്തിന്റെ അതിർവരമ്പുകളും ഭേദിച്ച് ലോകത്തിന്റെ നിറുകയിൽ എത്തി നിൽക്കുന്നു.യാത്ര ഇഷ്ട്ടപ്പെടുന്നവർ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണ് പൊന്മുടി.ഹെയർ പിൻ വളവുകൾ കയറി കാടിന്റെ വന്യ സൗന്ദര്യം ആസ്വദിച്ച് മഞ്ഞ് മൂടിയ പൊന്മുടിയുടെ ഗിരീശൃംഗങ്ങളിൽ എത്തി പ്രകൃതി നിങ്ങൾക്കായി ഒരുക്കിയ വിസ്മയ കാഴ്ചകൾ ആവോളം ആസ്വദിക്കാം. മതിവരുവോളം തണുപ്പിന്റെ കൈപിടിച്ച് കാഴ്ചകൾക്ക് കുളിരുപകരാം. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ കൂടുതൽ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്. വിതുര യാണ് പൊൻമുടിയുടെ തൊട്ടടുത്ത് ഉളള ടൗൺ. കാണിക്കാരും ആദിവാസികളും കൂടുതലുള്ള മേഖലയിൽ പൊന്മുടിയുമായി ബദ്ധപ്പെട്ട നിരവധി വിശ്വസങ്ങൾ നിലനിൽക്കുന്നു. അതിൽ പ്രധാനം പേരുമായി ബദ്ധപ്പെട്ടതാണ് മല ദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാൽ പൊന്മുടി എന്ന പേരു വന്നു എന്നാണ് ഇവരുടെ വിശ്വാസം. എന്നാൽ, പേരിന് പിന്നിൽ പുരാതന കാലത്തു ഉണ്ടായിരുന്ന ബുദ്ധ-ജൈന സംസ്കാരമാണെന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ, പൊന്നെയിർ കോൻ എന്നും മറ്റും വിളിച്ചിരുന്നതിനാൽ അവർ അധിവസിച്ചിരുന്ന മലക്ക് പൊൻമുടി എന്ന് പേരുവന്നു എന്ന് കരുതപ്പെടുന്നു. പൊൻമുടി, പൊന്നമ്പലമേട്, പൊന്നാമല, പൊൻമന തുടങ്ങിയ പേരുകളും ഇത്തരത്തിൽ ഉണ്ടായവയാണെന്ന വാദമുണ്ട്. പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ് എന്നും അറിയപ്പെടുന്നു. സാഹസിക മലകയറ്റം തുടങ്ങുന്ന സ്ഥലമാണ് പൊന്മുടി.പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്നു പലതിലും പ്രവേശനമില്ല.വിതുര ഗോൾഡൻ വാലിയും ആകർഷകമായ മറ്റൊരു സ്പോട്ടാണ്. വിതുര കല്ലാർ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളൻ കല്ലുകളും പച്ചമരങ്ങളും തണുത്ത വെള്ളവും ചെറിയ വെള്ളച്ചാട്ടങ്ങളും ഉള്ള കല്ലാർ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകർഷണം. വിതുര മീൻ മുട്ടി വെള്ളച്ചാട്ടം,ബ്രൈമൂർ,ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും പൊന്മുടിക്ക് സമീപത്തതായി സ്ഥിതിചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here