പ്യോം​ഗ്യാം​ഗ്: ഉ​ത്ത​ര കൊ​റി​യ​യു​ടെ മു​ന്‍ ആ​ശ​യ പ്ര​ചാ​ര​ക​നും കിം ​ജോം​ഗ്-​ഇ​ലി​ന്‍റെ വി​ശ്വ​സ്ത​നു​മാ​യി​രു​ന്ന കിം ​കി നാം (94) ​അ​ന്ത​രി​ച്ചു. 2022 മു​ത​ല്‍ വിവിധ അസുഖങ്ങളാൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു കിം.നി​ല​വി​ലെ ഭ​ര​ണാ​ധി​കാ​രി​ കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ പി​താ​വ് കിം ​ജോം​ഗ്-​ഇ​ലി​നൊ​പ്പ​മാ​യി​രു​ന്നു കിം ​കി നാം ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. 1970ക​ളി​ല്‍ സം​സ്ഥാ​ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ല്‍ കിം ​കി നാ​മെ​ത്തി. ​ഉ​ത്ത​ര​കൊ​റി​യ​ന്‍ നേ​താ​ക്ക​ളു​ടെ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​നാ​യു​ള്ള മു​ദ്യാ​വാ​ക്യ​ങ്ങ​ളു​ടെ സൃ​ഷ്ടാ​വും കിം ​കി നാ​മാ​യി​രു​ന്നു.

2010 ​അ​വ​സാ​ന​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം വി​ര​മി​ച്ച​ത്. എ​ന്നാ​ല്‍ കിം ​ജോം​ഗ് ഉ​ന്നി​നൊ​പ്പം പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ കിം ​കി നാം ​പ​ങ്കെ​ടു​ത്തി​രു​ന്നു. കിം ​ജോം​ഗ്-​ഇ​ലിന്‍റെ ശ​വ​കു​ടീ​ര​ത്തെ അ​നു​ഗ​മി​ക്കാ​ന്‍ കിം ​ജോം​ഗ് ഉ​ന്നി​നൊ​പ്പം ചേ​ര്‍​ന്ന ഏ​ഴ് മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം

ദ​ക്ഷി​ണ​കൊ​റി​യ സ​ന്ദ​ര്‍​ശി​ച്ച ചു​രു​ക്കം ചി​ല ഉ​ത്ത​ര​കൊ​റി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രാ​ളു​മാ​യി​രു​ന്നു കിം. ദ​ക്ഷി​ണ കൊ​റി​യ​ൻ മാധ്യമങ്ങൾ അ​ദ്ദേ​ഹ​ത്തെ നാ​സി ജ​ര്‍​മ​നി​യു​ടെ പ്ര​ച​ര​ണ ത​ല​വ​ന്‍ ജോ​സ​ഫ് ഗീ​ബ​ല്‍​സി​നോ​ട് ഉ​പ​മി​ച്ചി​രു​ന്നു.കിം ​കി നാ​മി​ന്‍റെ മ​ര​ണ​ത്തി​ല്‍ കിം ​ജോം​ഗ് ഉ​ന്‍ അ​നു​ശോ​ചി​ച്ചു. വി​ശ്വ​സ്ത​നാ​യി​രു​ന്നു കിം ​കി നാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here