കോ​ട്ട​യം: കോ​ട്ട​യം ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​യി. കോ​ട്ട​യം ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു നി​യ​മ​സ​ഭ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളി​ങ് ബൂ​ത്തു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള റാ​ൻ​ഡ​മൈ​സേ​ഷ​ൻ ന​ട​പ​ടി​ക​ളാ​ണു പൂ​ർ​ത്തി​യാ​യ​ത്.

ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പു ഓ​ഫി​സ​റാ​യ ജി​ല്ല ക​ല​ക്ട​ർ വി. ​വി​ഘ്​​നേ​ശ്വ​രി, തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ നി​യോ​ഗി​ച്ച പൊ​തു​നി​രീ​ക്ഷ​ക​ൻ മ​ൻ​വേ​ഷ് സി​ങ് സി​ദ്ദു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ര​ണ്ടാം​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ത്. റി​സ​ർ​വ് യ​ന്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 4499 വോ​ട്ടു​യ​ന്ത്ര​ങ്ങ​ളാ​ണു തെ​ര​ഞ്ഞെ​ടു​ത്ത​ത്.1198 വീ​തം ബാ​ല​റ്റ് യൂ​നി​റ്റു​ക​ളും ക​ൺ​ട്രോ​ൾ യൂ​നി​റ്റു​ക​ളും വി​വി​പാ​റ്റ് യ​ന്ത്ര​ങ്ങ​ളും റി​സ​ർ​വാ​യി 262 വീ​തം ബാ​ല​റ്റ് യൂ​നി​റ്റും ക​ൺ​ട്രോ​ൾ യൂ​നി​റ്റും 381 വി​വി​പാ​റ്റ് യ​ന്ത്ര​ങ്ങ​ളു​മാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ നി​ല​വി​ൽ അ​ത​ത് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്‌​ട്രോ​ങ് റൂ​മു​ക​ളി​ലാ​ണ് സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. ഇ.​വി.​എം ക​മീ​ഷ​നി​ങ് ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ സ്‌​ട്രോ​ങ് റൂം ​സെ​ന്റ​റു​ക​ളി​ൽ ന​ട​ക്കും.

യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ടി.​എ​സ്. ജ​യ​ശ്രീ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ സി.​എ​ൻ. സ​ത്യ​നേ​ശ​ൻ, രാ​ജു ത​ല​പ്പാ​ട്, അ​ഡ്വ. ജ​യ്‌​സ​ൺ ജോ​സ​ഫ്, ടി.​എ​ൻ. ഹ​രി​കു​മാ​ർ, വി​ജു​മോ​ൻ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളും വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന സ്ട്രോ​ങ് റൂ​മും

– പാ​ലാ -സെ​ന്റ് വി​ൻ​സെ​ന്റ് പ​ബ്ലി​ക് സ്കൂ​ൾ

ക​ടു​ത്തു​രു​ത്തി -ദേ​വ​മാ​ത കോ​ള​ജ്, കു​റ​വി​ല​ങ്ങാ​ട്

– വൈ​ക്കം -സ​ത്യാ​ഗ്ര​ഹ സ്മാ​ര​ക ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ

– ഏ​റ്റു​മാ​നൂ​ർ -സെ​ന്റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, അ​തി​ര​മ്പു​ഴ

– കോ​ട്ട​യം -എം.​ഡി സെ​മി​നാ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ

– പു​തു​പ്പ​ള​ളി -ബേ​ക്ക​ർ മെ​മ്മോ​റി​യ​ൽ സ്‌​കൂ​ൾ, കോ​ട്ട​യം

– ച​ങ്ങ​നാ​ശ്ശേ​രി -എ​സ്.​ബി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, ച​ങ്ങ​നാ​ശ്ശേ​രി

കാ​ഞ്ഞി​ര​പ്പ​ള്ളി -സെ​ന്റ് ഡൊ​മി​നി​ക്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ

– പൂ​ഞ്ഞാ​ർ -സെ​ന്റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജ്, കാ​ഞ്ഞി​ര​പ്പ​ള്ളി

LEAVE A REPLY

Please enter your comment!
Please enter your name here