ആലപ്പുഴ: ഏപ്രിൽ 26ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ജനങ്ങളെ വേഗത്തിൽ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ടേൺഔട്ട് ആപ്പ്. നിയോജകമണ്ഡലത്തിൽ നിന്നുള്ള പോളിംഗ് ശതമാനം രണ്ടുമണിക്കൂർ ഇടവിട്ട് ഇതിൽ ലഭ്യമാകും. പോളിംഗ് ദിവസത്തിൻ്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും.

പോള്‍ മാനേജരും റഡി

പോളിംഗ് സ്റ്റേഷനുകളിലെ എല്ലാ നടപടിക്രമങ്ങളും നിരീക്ഷിക്കുന്നതിനും  ഓരോ മണിക്കൂറുകളിലുമുള്ള പോളിംഗ് നില പോളിംഗ് ഉദ്യോഗസ്ഥർക്ക് പുതുക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ  മറ്റൊരു ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്. അതാണ് പോള്‍മാനേജർ. പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍,  ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍, സി.ഇ.ഓ, ആര്‍.ഓ, എ.ആര്‍.ഓ എന്നിവര്‍ക്ക് ഇത് നിരീക്ഷിക്കാന്‍ കഴിയും. 
പോളിംഗ് ടീം വിതരണ കേന്ദ്രങ്ങളിൽ നിന്നും പുറപ്പെടുന്നത് മുതൽ തിരിച്ചെത്തുന്നതുവരെയുള്ള സമയത്തിനിടയിൽ 20 ചോദ്യങ്ങളുടെ ഉത്തരങ്ങളായാണ് പ്രിസൈഡിങ് ഓഫീസറോ ഫസ്റ്റ് പോളിംഗ്
ഓഫീസറോ ആപ്പിലൂടെ വിവരങ്ങൾ സമയബന്ധിതമായി രേഖപ്പെടുത്തേണ്ടത്. ഈ രണ്ട് ആപ്പുകളും കൃത്യമായി പോളിങ് പുരോഗതി വിലയിരുത്തുന്നതിന് സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here