പാലക്കാട്: രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വര്‍ എംഎല്‍എയ്ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്കി. കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസന് ആണ് പരാതി നല്‍കിയത്.
ഗാന്ധി എന്ന പേര് പോലും കൂട്ടിച്ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നായിരുന്നു പി.വി.അന്‍വറിന്റെ പരാമര്‍ശം. രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് താന്‍. നെഹ്റുവിന്റെ കൊച്ചുമകന് ആകാനുള്ള യാതോരു യോഗ്യതയും രാഹുലിനില്ല.പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമേ താന്‍ വിളിക്കൂ. രാഹുല്‍ മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടതുണ്ടെന്നും അൻവർ പറഞ്ഞിരുന്നു.