പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികൾക്കാണ് അവസരം. രാജ്യത്താകെ വിവിധ റീജനുകളിലായി 3000 ഒഴിവുണ്ട്. ഇതിൽ 87 ഒഴിവ് കേരളത്തിലാണ് (കൊച്ചി-42, തിരുവനന്തപുരം-45). ഒരുവർഷമായിരിക്കും പരിശീലനം.

യോഗ്യത

ഏതെങ്കിലും വിഷയത്തിൽ നേടിയ അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത. 31.03.2020-നുശേഷം കോഴ്സ് പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ അർഹത. ഒരുവർഷമോ അതിൽക്കൂടുതലോ പ്രവൃത്തിപരിചയം/പരിശീലനം നേടിയവർ അപേക്ഷിക്കാൻ അർഹരല്ല. നിലവിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും മുൻപ് ചെയ്തവരും അപേക്ഷിക്കാൻ പാടില്ല. ഏതെങ്കിലും ഒരു റീജനിലേക്കുമാത്രമേ, അപേക്ഷിക്കാനാവൂ. അപേക്ഷകർ പ്രാദേശികഭാഷ അറിയുന്നവരാകണം. ഇത് തെളിയിക്കുന്നതിന് എട്ട്/പത്ത്/പന്ത്രണ്ട് ക്ലാസുകളിലെയോ ബിരുദതലത്തിലെയോ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്റ്റൈപ്പെൻഡ്: 15,000 രൂപ.

അപേക്ഷ

അപ്രന്റിസ്ഷിപ്പിന് www.nats.education.gov.in എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം. വിജ്ഞാപനം www.centralbankofindia.co.in-ൽ ലഭിക്കും. അവസാന തീയതി: മാർച്ച് ആറ്.

LEAVE A REPLY

Please enter your comment!
Please enter your name here