ലക്കിടി: വിദേശ സർവകലാശാലകളിൽ ഗവേഷണത്തിന് നെല്ലിക്കുറുശ്ശി സ്വദേശിനി ശ്രീലക്ഷ്മി വേണുഗോപാലിന് 1.05 കോടി രൂപയുടെ മേരി ക്യൂറി സ്‌കോളർഷിപ്പ്. ജർമനിയിലെ റോസ്റ്റോക്കിലെ ലൈബ്‌നിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാറ്റലൈസിസ് സാങ്കേതിക സർവകലാശാലയിൽ ഓർഗാനിക് കെമിസ്ട്രിയിൽ മൂന്ന് വർഷത്തെ പി.എച്ച്.ഡി. ചെയ്യുന്നതിനാണ് സ്‌കോളർഷിപ്പ്.

ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിൽനിന്ന് പ്ലസ് ടു കഴിഞ്ഞ ശ്രീലക്ഷ്മിയുടെ ബിരുദവും ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ഐസറിൽ ആയിരുന്നു. തിരുപ്പതി ഐസറിൽ പ്രോജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് റോസ്റ്റോക്കിലേയ്ക്കുള്ള ക്ഷണം. രണ്ട് വർഷം ജർമനിയിലും ഒരു വർഷം ഫ്രാൻസിലെ റെൻ സർവകലാശാലയിലുമാണ് പരിശീലനം.സൈനികനായ നെല്ലിക്കുറുശ്ശി തെക്കീട്ടിൽ വേണുഗോപാലൻ, പ്രിയ എന്നിവരുടെ മകളാണ് ശ്രീലക്ഷ്മി.

LEAVE A REPLY

Please enter your comment!
Please enter your name here