തിരുവനന്തപുരം : ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് ഭൂമി ഏറ്റെടുക്കലിനുള്ള 11 (1 ) വിജ്ഞ്ജാപനം അടുത്ത ആഴ്ചയുണ്ടായേക്കുമെന്ന് സൂചന .അടുത്ത സർക്കാർ ഗസറ്റിലാണ് സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച 11 (1 ) വിജ്ഞ്ജാപനം പ്രസിദ്ധീകരിക്കേണ്ടത് ,ഫെബ്രുവരി 27 ന് കഴിഞ്ഞ സാധാരണ ഗസറ്റ് ഇറങ്ങിയിരുന്നു . അസാധാരണ ഗസറ്റ് ആയതിനാൽ തിങ്കളാഴ്ച മുതൽ ഏതുദിവസവും  11 (1 ) വിജ്ഞ്ജാപനം പുറത്തുവരാം . .സർക്കാർ ഗസറ്റിൽ ഏറ്റെടുക്കുന്ന സ്ഥലങ്ങൾ സംബന്ധിച്ച സർവ്വേ നമ്പറുകളും വിസ്തീർണവും ഉൾപ്പെടുത്തും .ഇത് പ്രകാരമാണ് റവന്യു സർവ്വേ വിഭാഗം സ്ഥലങ്ങൾ അളന്നു തിട്ടപ്പെടുത്തുക .തുടർന്ന് സ്ഥലങ്ങളുടെയും ,കെട്ടിടങ്ങളുടെയും നഷ്ടപരിഹാരം നിശ്ചയിക്കും . 11 (1 ) വിജ്ഞ്ജാപനം ഇറക്കുന്നതിന് ഇലക്ഷൻ വിജ്ഞ്ജാപനം തടസമല്ല .  ഏറ്റെടുക്കുന്ന സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങളും ,പ്ലാനും സർവ്വേ നടത്തുന്ന ഏജൻസി കോട്ടയം ജില്ലാ കളക്ടർക്ക് കഴിഞ്ഞദിവസം കൈമാറിയിരുന്നു .ജില്ലാ കളക്ടർ ഏറ്റെടുക്കുന്ന സ്ഥലങ്ങൾ സംബന്ധിച്ച ഫയൽ സംസ്ഥാന റവന്യു വകുപ്പിന് കൈമാറിയിട്ടുണ്ട് .എരുമേലി തെക്ക് ,മണിമല വില്ലേജുകളിലെ 47 സർവേകളിൽ പെട്ട 441 കൈവശഭൂമികളാണ് ഏറ്റെടുക്കുന്നത് ,

LEAVE A REPLY

Please enter your comment!
Please enter your name here