കോട്ടയം: ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു
പരിസ്ഥിതി വിഷയത്തിൽ തിങ്കളാഴ്ച (ഏപ്രിൽ 15) രാവിലെ 11.30ന് എരുമേലിയിലെ
അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പൊതുതെളിവെടുപ്പ്
മാറ്റിവച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ഏപ്രിൽ 15 ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ആണ് പാരിതസ്ഥിതിക ആഘാത പഠന റിപ്പോർട്ട് അടിസ്ഥാനമാക്കി പൊതുജനകളുടെ ആശങ്കകൾക്ക് മറുപടി നൽകാനുള്ള പബ്ലിക് ഹിയറിങ് നടത്താനിരുന്നത് .എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലൊരു പബ്ലിക് ഹിയറിങ് നടത്തുന്നത് ഉചിതമല്ല എന്ന് കാണിച്ചു ബി ജെ പി നേതാവ് അനിയൻ എരുമേലി ഉൾപ്പെടെയുള്ളവർ ജില്ലാ ഭരണ നെത്ര്വതത്തിനും ഇലക്ഷൻ കമ്മീഷനിലും പരാതി നൽകിയിരുന്നു .ഇതേ തുടർന്നാണ് പബ്ലിക് ഹിയറിങ് മാറ്റി വച്ചിരിക്കുന്നത് .പുതുക്കിയ തീയതി പിന്നീട് അറിയിക്കും.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ എരുമേലി സൗത്ത് വില്ലേജിലെ ബ്ലോക്ക് നമ്പർ 23ൽ 20, 21, 22, 23, 24, 25, 26, 27, 30, 31, 32, 33, 34, 35, 36, 37, 38, 39, 13, 168, 169, 170, 171, 172, 173, 174, 175, 176, 177 184, 167, 166, 165, 146, 40, 41, 42, 43 4 0 2208 281 282 283 എന്നീ സർവേ നമ്പറുകളിലും, മണിമല ഗ്രാമപഞ്ചായത്തിലെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്പർ 19ൽ 413, 414, 421, 422, 423 ബ്ലോക്ക് നമ്പർ 21 ൽ 191, 192, 299 എന്നീ സർവേ നമ്പറുകളിലെ 1,039,876 ഹെക്ടർ വിസ്തൃതിയുള്ള ഭൂമിയിലാണ് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതി ആരംഭിക്കുവാനുദേശിക്കുന്നത്.ഇവിടുത്തെ പൊതു തെളിവെടുപ്പായിരുന്നു നടക്കാനിരുന്നത് .ഇലെക്ഷനുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ തെളിവെടുപ്പ് മാറ്റിയത് .

LEAVE A REPLY

Please enter your comment!
Please enter your name here