തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോഡ്‌ ഭേദിച്ച്‌ ഉയരുന്ന സാഹചര്യത്തിൽ വൈദ്യുത വാഹന ചാർജിങ് രാത്രി 12ന്‌ ശേഷമോ പകൽ സമയത്തോ ക്രമീകരിക്കണമെന്ന്‌ കെഎസ്‌ഇബി അഭ്യർഥിച്ചു. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലും ഉപയോക്താക്കൾക്ക്‌ തടസ്സരഹിതമായി വൈദ്യുതിയെത്തിക്കാനുള്ള തീവ്രശ്രമമാണ്‌ നടത്തുന്നത്‌. വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർധിച്ചതിനാൽ രാത്രി സമയത്ത് ചാർജ് ചെയ്യുമ്പോൾ ട്രാൻസ്‌ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നു. എസിയുടെ ഉപയോഗം കുത്തനെ ഉയർന്നതും വിതരണത്തെ ബാധിച്ചിട്ടുണ്ട്‌.

വൈകിട്ട്‌ ആറുമുതൽ 12വരെ എസിയുടെ ഉപയോഗം 25 ഡിഗ്രി സെൽ‍ഷ്യസിന്‌ മുകളിലാക്കിയാൽ ഒരു പരിധിവരെ പ്രതിസന്ധിക്ക്‌ പരിഹാരമാകും. തുണിഅലക്കൽ, ഇസ്‌തിരിയിടൽ, പമ്പ് സെറ്റുകളുടെ ഉപയോഗം എന്നിവ പകൽ സമയങ്ങളിൽ നിറവേറ്റിയാൽ വൈകിട്ടത്തെ ഉപയോഗം നിയന്ത്രിക്കാം. അത്യാവശ്യമില്ലാത്ത ലൈറ്റുകൾ‍‍ അണച്ചും വൈകിട്ട്‌ വൈദ്യുതി ഉപയോഗിച്ചുള്ള പാചകം ഒഴിവാക്കിയും ഉപയോക്താക്കൾ സഹകരിക്കണമെന്ന്‌ കെഎസ്‌ഇബി അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here