തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു.സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി സാ​ഹ​ച​ര്യം രൂ​ക്ഷ​മാ​കു​ന്നു​വെ​ന്ന് കാ​ട്ടി വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.വൈ​ദ്യു​തി ഉ​പ​യോ​ഗം തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ 100 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ​ക്കി​ട​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് യോ​ഗം ചേ​രു​ക

LEAVE A REPLY

Please enter your comment!
Please enter your name here