ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ല്‍ വീ​ണ ക​ടു​വ​യെ കൂ​ട്ടി​ലേ​ക്ക് മാ​റ്റി. മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടി​യ ശേ​ഷ​മാ​ണ് ക​ടു​വ​യെ കൂ​ട്ടി​ലാ​ക്കി​യ​ത്.കി​ണ​റ്റി​നു​ള്ളി​ലേ​ക്ക് വ​ല​യി​റ​ക്കി ക​ടു​വ​യെ കു​രു​ക്കി​യ ശേ​ഷ​മാ​ണ് മ​യ​ക്കു​വെ​ടി വ​ച്ച​ത്. തു​ട​ർ​ന്ന് മ​യ​ങ്ങി​യ ക​ടു​വ​യെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്കെ​ത്തി​ച്ച ശേ​ഷം കൂ​ട്ടി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കു​പ്പാ​ടി​യി​ലെ ക​ടു​വാ പ​രി​ച​ര​ണ​കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് ക​ടു​വ​യെ മാ​റ്റു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ​യാ​ണ് മൂ​ന്നാ​ന​ക്കു​ഴി കാ​ക്ക​നാ​ട് ശ്രീ​നാ​ഥി​ന്‍റെ വീ​ട്ടു​കി​ണ​റ്റി​ൽ ക​ടു​വ​യെ ക​ണ്ടെ​ത്തി​യ​ത്. കി​ണ​റ്റി​ലെ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ മോ​ട്ടോ​ര്‍ പ​രി​ശോ​ധി​ക്കാ​നാ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here