കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എന്‍.ഡി.എയില്‍ പാര്‍ട്ടിക്ക് അനുവദിച്ച നാലു സീറ്റില്‍ രണ്ടിടത്തേക്കാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.ചാലക്കുടി, മാവേലിക്കര, കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ്. മത്സരിക്കുക. ഇതില്‍ ചാലക്കുടിയിലും മാവേലിക്കരയിലുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ചാലക്കുടിയില്‍ കെ.എ. ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയും മത്സരിക്കും. മറ്റു രണ്ടു സീറ്റുകളില്‍ രണ്ടുദിവസത്തിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.റബ്ബര്‍ബോര്‍ഡ് വൈസ് ചെയര്‍മാനാണ് കെ.എ. ഉണ്ണികൃഷ്ണന്‍. കെ.പി.എം.എസ്. നേതാവായിരുന്നു ബൈജു കലാശാല. നേരത്തെ ഇവിടെ സ്വതന്ത്രനെ പരീക്ഷിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍തന്നെ ബി.ജെ.പിക്കും സ്വീകാര്യനായ വ്യക്തിയെ നിര്‍ത്താന്‍ പിന്നീട് തീരുമാനിച്ചു.നേരത്തെ മുന്നണിയില്‍ ബി.ജെ.പി. 12 ഇടത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here