പത്തനംതിട്ട :ലോക്സഭാ തെരഞ്ഞടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടുതലാണെങ്കിലും യുവ വോട്ടര്‍മാരില്‍ കൂടുതലും പുരുഷന്‍മാരാണ്. മണ്ഡലത്തില്‍ ആദ്യമായി വോട്ടവകാശം ലഭിച്ച 18,087 പേരില്‍ 9,254 പുരുഷന്‍മാരാണ്. സ്ത്രീകളുടെ എണ്ണം 8,833 മാത്രമാണ്. മണ്ഡലതലത്തില്‍ കോന്നിയിലും കാഞ്ഞിരിപ്പള്ളിയിലും മാത്രമാണ് സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍. കോന്നിയില്‍ 1224 പുരുഷന്‍മാരും 1237 സ്ത്രീകളും, കാഞ്ഞിരപ്പള്ളിയില്‍ 1,250 പുരുഷന്‍മാരും 1,305 സ്ത്രീകളുമാണുള്ളത്.മറ്റു മണ്ഡലങ്ങളായ അടൂര്‍, ആറന്മുള, തിരുവല്ല, റാന്നി, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ പുരുഷന്‍മാര്‍ തന്നെയാണ് കൂടുതലും. അടൂരില്‍ 1614 പുരുഷന്‍മാരും 1491 സ്ത്രീകളും,ആറന്മുളയില്‍ 1330 പുരുഷന്‍മാരും 1267 സ്ത്രീകളും, തിരുവല്ലയില്‍ 1220 പുരുഷന്‍മാരും 1207 സ്ത്രീകളും, റാന്നിയില്‍ 1121 പുരുഷന്‍മാരും 966 സ്ത്രീകളും, പൂഞ്ഞാറില്‍ 1,495 പുരുഷന്‍മാരും 1,360 സ്ത്രീകളും ആണ് വോട്ട് രേഖപ്പെടുത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here