തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരായ കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം ആറിന് കേസ് മജിസ്‌ട്രേ​റ്റ് കോടതിയിൽ പരിഗണിക്കും. യദുവിന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. ജോലി തടസപ്പെടുത്തിയതിനെതിരെ മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യുവാവ് പരാതി കൊടുത്തിരിക്കുന്നത്.

മേയറുമായി തർക്കമുണ്ടായ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും അന്ന് കണ്ടക്ടർ മുൻ സീറ്റിലാണ് ഇരുന്നതെന്നും പിൻസീറ്റിലാണ് ഇരുന്നതെന്ന് പൊലീസിനോട് പറഞ്ഞത് പച്ചക്കള്ളമാണെന്നും യദു മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘എംഎൽഎ ബസിൽ കയറിയപ്പോൾ എഴുന്നേറ്റ് സീറ്റ് നൽകിയത് കണ്ടക്ടറാണ്. എംഎൽഎ വന്നപ്പോൾ സഖാവേ ഇരുന്നോളു എന്ന് പറഞ്ഞ് മുന്നിലെ സീറ്റ് മാറി കൊടുത്തു. മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കണ്ടക്ടറെ സംശയം ഉണ്ട്. കണ്ടക്ടറും എംഎൽഎയും അടക്കം ഗൂഢാലോചന നടത്തിയോ എന്ന് സംശയമുണ്ട്. തനിക്കെതിരായ ആരോപണങ്ങളിൽ അഞ്ച് പേരെ എതിർകക്ഷിയാക്കി പരാതി നൽകിയിട്ടുണ്ട്’- യദു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here