കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ല്‍ എ​ക്‌​സാ​ലോ​ജി​ക്കു​മാ​യു​ള്ള ഇ​ട​പാ​ടി​ന്‍റെ പൂ​ര്‍​ണ രേ​ഖ​ക​ള്‍ സി​എം​ആ​ര്‍​എ​ല്‍ കൈ​മാ​റു​ന്നി​ല്ലെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും ക​രാ​ര്‍ രേ​ഖ​ക​ളു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്ന് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍, ചീ​ഫ് ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍ പി. ​സു​രേ​ഷ് കു​മാ​ര്‍ ക​രാ​ര്‍ രേ​ഖ ഹാ​ജ​രാ​ക്കി​യി​ല്ല. ഇ​തി​നെ തു​ട​ര്‍​ന്നു സു​രേ​ഷ് കു​മാ​റി​നെ ഇ​ഡി ഇ​ന്നും ചോ​ദ്യം​ചെ​യ്യും.

ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ഇ​ന്‍റ​റിം സെ​റ്റി​ല്‍​മെ​ന്‍റ് ബോ​ര്‍​ഡ് പ​രി​ശോ​ധി​ക്കു​ക​യും തീ​ര്‍​പ്പാ​ക്കു​ക​യും ചെ​യ്ത​താ​ണെ​ന്നാ​ണ് സു​രേ​ഷ് കു​മാ​ര്‍ ചോ​ദ്യം​ചെ​യ്യ​ലി​ല്‍ പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ തീ​ര്‍​പ്പാ​ക്കി​യ കേ​സി​ന്‍റെ രേ​ഖ​ക​ള്‍ കൈ​മാ​റാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി.എ​ക്‌​സാ​ലോ​ജി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍​ക്ക് അ​റി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന​തെ​ന്നാ​ണ് ഇ​ഡി പ​റ​യു​ന്ന​ത്. സു​രേ​ഷ് കു​മാ​റി​നെ കൂ​ടാ​തെ മു​ന്‍ കാ​ഷ്യ​ര്‍ വാ​സു​ദേ​വ​നെ​യും ഇ​ന്നും ചോ​ദ്യം​ചെ​യ്യും.

LEAVE A REPLY

Please enter your comment!
Please enter your name here