കൊ​ച്ചി: മ​സാ​ല ബോ​ണ്ട് കേ​സി​ല്‍ ഇ​ഡി സ​മ​ന്‍​സ് ചോ​ദ്യം ചെ​യ്തു​ള്ള തോ​മ​സ് ഐ​സ​ക്കി​ന്‍റെ​യും കി​ഫ്ബി​യു​ടെ​യും ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​നു​പ​ക​രം ജ​സ്റ്റീ​സ് ടി.​ആ​ര്‍. ര​വി​യു​ടെ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക.

ഹ​ർ​ജി നി​ല​നി​ൽ​ക്കേ ര​ണ്ടാ​മ​തും സ​മ​ൻ​സ് അ​യ​ച്ച ഇ​ഡി ന​ട​പ​ടി​യാ​ണ് തോ​മ​സ് ഐ​സ​ക് കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്ത​ത്. വി​ഷ​യ​ത്തി​ൽ ഇ​ഡി​യോ​ട് കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ഹ​ർ​ജി പ​രി​ഗ​ണി​ച്ചു​വെ​ങ്കി​ലും വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ഇ​ഡി സാ​വ​കാ​ശം തേ​ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന​ത്തേ​ക്ക് മാ​റ്റിവ​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here