ശബരിമല: മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു. ഇന്നലെ രാവിലെ 5ന് ശ്രീകോവിൽ നട തുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമം നടത്തി. പിന്നീട് തിരുവാഭരണ സംഘം ശബരീശനെ വണങ്ങി തിരുവാഭരണവുമായി പതിനെട്ടാം പടിയിറങ്ങി. പന്തളം കൊട്ടാരം പ്രതിനിധികളുടെ ദർശനത്തിനുശേഷം മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷ മാലയുമണിയിച്ച് യോഗ നിദ്ര‌‌യിലാക്കി. തുടർന്ന് ഹരിവരാസനം പാടി 6.30ന് നടയടച്ചു. കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 13ന് വൈകിട്ട് 5ന് നട തുറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here