തിരുവനന്തപുരം : ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത് എന്ന മുന്നറിയിപ്പ് നൽകി കേരള പൊലീസ്. സോഷ്യൽമീഡിയ പേജിൽ കേരള പൊലീസ് നിർമിച്ച ഹ്രസ്വ ചിത്രത്തിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിലെ നിക്ഷേപത്തെകുറിച്ചും മുന്നറിയിപ്പുണ്ട്.നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളിൽ വിശ്വസിക്കരുത് എന്നും നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ നമുക്ക് സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂവെന്നും പോസ്റ്റിൽ പറയുന്നു.തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന നമ്പറിൽ അറിയിക്കാം എന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here