പെരിങ്ങോട്ടുകര: തെരഞ്ഞെടുപ്പ് പ്രചരണത്തിനായ കൊടികെട്ടുന്നതിനിടെ ബിജെപി പ്രവർത്തകൻ ശ്രീരംഗന്‍ (57) വീണുമരിച്ചു. തിങ്കളാഴ്ച രാത്രിയാണ് അപകടം.

നാട്ടിക മണ്ഡലത്തിൽ സുരേഷ് ​ഗോപിയുടെ പര്യടനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അലങ്കാര പണികൾക്കിടെ ശ്രീരംഗന്‍ കോണിയിൽ നിന്നും വീഴുകയായിരുന്നു. ഉടൻ  തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. ഭാര്യ: ജ്യോത്സന. മകള്‍: രാഖി.

LEAVE A REPLY

Please enter your comment!
Please enter your name here