തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം ന​ൽ​കാ​തെ സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു. 2023ലും 2024​ലും വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്കാ​ണ്‌ ക്ഷേ​മ​നി​ധി​യി​ല​ട​ച്ച തു​ക പോ​ലും ന​ൽ​കാ​തെ സ​ർ​ക്കാ​റും അ​ധി​കൃ​ത​രും വ​ല​ക്കു​ന്ന​ത്‌.2023ൽ 1950 ​പേ​രും 2024 ൽ 2285 ​പേ​രു​മാ​ണ്‌ വി​ര​മി​ച്ച​ത്‌. ഇ​വ​ർ​ക്കു​ള്ള പെ​ൻ​ഷ​നും ത്രി​ശ​ങ്കു​വി​ലാ​ണ്‌. ജോ​ലി ചെ​യ്‌​ത വ​ർ​ഷ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ​ക്ക്​ 500 രൂ​പ വീ​ത​വും ഹെ​ൽ​പ​ർ​മാ​ർ​ക്ക്​ 250 രൂ​പ വീ​ത​വും പ്ര​തി​മാ​സം ക്ഷേ​മ​നി​ധി​യി​ൽ അ​ട​ക്കു​മാ​യി​രു​ന്നു. ആ ​തു​ക​യും 20 ശ​ത​മാ​നം സ​ർ​ക്കാ​ർ വി​ഹി​ത​വും എ​ട്ട്‌ ശ​ത​മാ​നം പ​ലി​ശ​യു​മു​ൾ​പ്പെ​ടെ​യാ​ണ്‌ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​മാ​യി ന​ൽ​കേ​ണ്ട​ത്‌.അ​തി​നു​മു​മ്പ്​ വി​ര​മി​ച്ച​വ​ർ​ക്ക്‌ മൂ​ന്നു​മാ​സം കൂ​ടു​മ്പാേ​ഴാ​ണ്‌ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത്‌. അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​ക്ക്‌ 2500 രൂ​പ​യും ഹെ​ൽ​പ്പ​ർ​ക്ക്‌ 1500 രൂ​പ​യു​മാ​ണ്‌ പെ​ൻ​ഷ​ൻ തു​ക. തു​ച്ഛ​മാ​യ ആ ​തു​ക​യെ​ങ്കി​ലും കൃ​ത്യ​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്‌. വ​നി​താ ശി​ശു​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​നു​കീ​ഴി​ൽ ക​ഴി​ഞ്ഞ 47 വ​ർ​ഷ​മാ​യി സം​യോ​ജി​ത ശി​ശു വി​ക​സ​ന സേ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​വ​രാ​ണ്‌ അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ.2022ൽ ​അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ ഗ്രാ​റ്റ്വി​റ്റി​ക്ക്‌ അ​ർ​ഹ​രാ​ണെ​ന്ന്‌ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്താ​കെ അ​റു​പ​ത്താ​റാ​യി​ര​ത്തി​ൽ അ​ധി​കം അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്‌. ത​ങ്ങ​ളു​ടെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കേ​ര​ള അം​ഗ​ൻ​വാ​ടി ആ​ൻ​ഡ്‌ ക്ര​ഷ്‌ വ​ർ​ക്കേ​ഴ്‌​സ്‌ യൂ​നി​യ​ൻ വെ​ള്ളി​യാ​ഴ്ച വ​നി​ത ശി​ശു​വി​ക​സ​ന​വ​കു​പ്പ്‌ ഡ​യ​റ​ക്‌​ട​റേ​റ്റി​ൽ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തും.

LEAVE A REPLY

Please enter your comment!
Please enter your name here