കാഞ്ഞിരപ്പള്ളി:അപൂര്‍വ്വ ഗുരുവന്ദനത്തിനു  പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജ് സാക്ഷിയായി. 2023 എഡ്യുക്കേഷണല്‍  ഐക്കണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും 2024 ല്‍ ഏഷ്യന്‍ അഡ്മിയറബിള്‍  എഡ്യുക്കേഷണല്‍ അച്ചിവേഴ്സ് അവാര്‍ഡ്‌ ജേതാവുമായ പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളിയെ ആദരിക്കുവാന്‍ 34 വര്‍ഷങ്ങളില്‍ വിദ്യാർത്ഥികളായിരുന്ന 101 പേര്‍ ഒത്തു കൂടി വിദേശ രാജ്യങ്ങളിലും, രാജ്യത്തെ സര്‍ക്കാര്‍ , സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലും, സംരംഭക മേഖലയിലും  അധ്യാപന രംഗത്തുമുള്ള പ്രിയ ശിഷ്യരാണ് ഒത്തു ചേര്‍ന്നാണ് തങ്ങളുടെ ഗുരുവിനെ ആദരവ് അര്‍പ്പിച്ചത്, മുന്‍ വിദ്യാർത്ഥിയും ഷൈന്‍ എക്സ്പോര്‍ട്ടേഴ്സ് ഉടമയുമായ ടോണി ജോസഫ്‌ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മുന്‍ വിദ്യാർത്ഥികളായ ഹിന്ദുസ്ഥാന്‍ മെറ്റല്‍ ആന്‍ഡ്‌ മിനറല്‍സ് ഓഫീസര്‍ നവാസ് എ എ, സിനിമോള്‍ സാമുവേല്‍ , കേരള ബാങ്ക് ചീഫ്  മാനേജര്‍ വിനീത വിജയന്‍, മുളന്തുരുത്തി ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപിക ശ്രീരേഖ എ കെ, തിരുവന്തപുരം ഓള്‍ സയന്‍സ് കോളേജ് അദ്ധ്യാപിക  ഡോ അപര്‍ണ്ണ മെറിന്‍ മാത്യു, മല്ലപ്പള്ളി ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപിക ജിഷ സാറാ  ബെഞ്ചമിന്‍  തുടങ്ങിയവര്‍ സംസാരിച്ചു. ഡോ മിഥുന്‍ ജോസഫ്‌, ഡോ. ബിജുമോന്‍ കേരള സര്‍ക്കാര്‍ ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറി തുഷാര  മുതല്‍  നിരവധി ശിഷ്യര്‍ ഓണ്‍ ലൈനിലും ആശംസകളര്‍പ്പിച്ചു. അധ്യാപന ഗവേഷണ വിദ്യഭ്യാസ മേഖലയില്‍ മൂന്നു പതിറ്റാണ്ട് നീണ്ടു നിന്ന മാതൃകാപരമായ ഒട്ടനവധി പ്രവര്‍ത്തങ്ങള്‍  കാഴ്ച്ചവെയ്ക്കുവാനായ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളി  14 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. നിരവധി ആനുകാലികങ്ങളില്‍  കോളമിസ്റ്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട് അധ്യാപന ജീവിതത്തിനിടയില്‍ അഛനെയും , മകളെയും പഠിപ്പിക്കുവാനുള്ള ഭാഗ്യത്തോടൊപ്പം   അവര്‍ ഒന്ന് ചേര്‍ന്ന് എത്തിയതും വിസ്മയമായി. ഇപ്പോള്‍  പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജ് പ്രിന്‍സിപ്പലായി വിദ്യാഭ്യാസ മേഖലയില്‍ ന്നുതനങ്ങളായ  പല പ്രോഗ്രാമുകളും അവതരിപ്പിക്കുന്നതോടൊപ്പം സ്നേഹത്തില്‍ ചാലിച്ച വ്യത്യസ്ത സമീപനങ്ങളാല്‍ ശിഷ്യഗണങ്ങളടെ  മനസില്‍ ഇടം പിടിക്കുവാനായതും പ്രിയ ശിഷ്യര്‍ ആവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here