തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു/ സ്വകാര്യ ഇടങ്ങളില്‍ നിന്നായി 449078 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍, കൊടിത്തോരണങ്ങള്‍, ബാനറുകള്‍, ഫ്‌ളക്‌സ് ബോര്‍ഡ്, അലങ്കാര റിബ്ബണുകള്‍, ചുവരെഴുത്തുകള്‍ എന്നിവയാണ് നീക്കിയത്. 

ഇതുവരെ പൊതുസ്ഥലങ്ങളിലെ 2090 ചുവരെഴുത്തുകള്‍, 370158 പോസ്റ്ററുകള്‍, 14100 ബാനര്‍, 62730 കൊടികളും തോരണങ്ങളും മറ്റും ഇതില്‍ ഉള്‍പ്പെടുന്നു. സ്വകാര്യ വ്യക്തികളുടെ ഇടങ്ങളിലെ 10 ചുവരെഴുത്തുകള്‍, 317 പോസ്റ്ററുകള്‍, ഒമ്പത് ബാനര്‍, 38 കൊടികളും തോരണങ്ങളും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം മാത്രം പൊതുയിടങ്ങളില്‍ നിന്നും 48 ചുവരെഴുത്തുകള്‍, 24125 പോസ്റ്റര്‍, 1017 ബാനറുകള്‍, 2814 മറ്റു പ്രചാരണ വസ്തുക്കള്‍ ഉള്‍പ്പെടെ 28004 സാമഗ്രികള്‍ നീക്കി.

LEAVE A REPLY

Please enter your comment!
Please enter your name here