ചെ​ന്നൈ: നീ​ല​ഗി​രി ജി​ല്ല​യി​ലെ ഉ​ദ്ഗാ​യ് ല​വ്ഡെ​യ്ല്‍ പ്ര​ദേ​ശ​ത്ത് തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ര്‍​ന്ന് ആ​റു സ്ത്രീ​ക​ള്‍മ​രി​ച്ചു. സം​ഗീ​ത (35), ഷ​ക്കീ​ല (30), ഭാ​ഗ്യ (36), ഉ​മ (35), മു​ത്തു​ല​ക്ഷ്മി (36), രാ​ധ (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.മ​രി​ച്ച​വ​രെ​ല്ലാം ഉ​ത​ഗൈ ഗാ​ന്ധി​ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് സൂ​ച​ന. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ട് സ്ത്രീ​ക​ളെ​യും ഒ​രു പു​രു​ഷ​നെ​യും സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ത​ട​യ​ണ ഭി​ത്തി നി​ര്‍​മാ​ണ​ത്തി​നി​ടെ കെ​ട്ടി​ടം തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മ​ണ്ണി​ന​ടി​യി​ലാ​യി. നി​ല​വി​ളി കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ അ​ഗ്‌​നി​ശ​മ​ന​സേ​ന​യെ വി​വ​ര​മ​റി​യി​ച്ചു.പോ​ലീ​സി​ന്‍റേ​യും അ​ഗ്‌​നി​ശ​മ​ന​സേ​ന​യുടെയും നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. സംഭവത്തിൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here