തിരുവനന്തപുരം : 08 മെയ് 2024

മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മാധ്യമ ശില്‍പ്പശാല-വാര്‍ത്താലാപ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. 

പി ഐ ബി തിരുവനന്തപുരം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (റീജിയണല്‍) ശ്രീ വി. പളനിച്ചാമി ഐ ഐ എസ് ചടങ്ങില്‍ അധ്യക്ഷത  വഹിച്ചു. പുതിയ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച്  ജനങ്ങളെ ബോധവാന്‍മാരാക്കുന്നതില്‍  മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങളുടെ പ്രയോജനവും ഉപയോഗവും സാധ്യതയും തിരിച്ചറിഞ്ഞ് ഇത് ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള പോലീസ് ഡിവൈ എസ് പിമാരായ ദിനില്‍ ജെ കെ, ഡി കെ പൃഥ്വിരാജ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ക്ലാസെടുത്തു. പുതിയ ക്രിമിനല്‍ നിയമങ്ങളുടെ കേന്ദ്രം ‘ശിക്ഷ’യല്ല, ‘നീതി’ ആണെന്നും ക്ലാസുകള്‍ നയിച്ച ഡിവൈ എസ് പിമാരായ ശ്രീ ദിനില്‍ ജെ കെ, ശ്രീ ഡി കെ പൃഥ്വിരാജ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ക്ലാസുകള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും ഇവര്‍ മറുപടി നല്‍കി.

സമകാലിക വെല്ലുവിളികളെ സമഗ്രമായി അഭിസംബോധന ചെയ്ത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത -2023, ഭാരതീയ ന്യായ സംഹിത -2023, ഭാരതീയ സാക്ഷ്യ അധിനിയം -2023 എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ പാർലമെന്റ് പാസ്സാക്കിയത്.

ചടങ്ങില്‍ പി ഐ ബി ഡെപ്യൂട്ടി ഡയറക്ടര്‍ നവീന്‍ ശ്രീജിത്ത് സ്വാഗതവും പി ഐ ബി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് നിഖിത എ എസ് കൃതജ്ഞതയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here