തി­​രു­​വ​ല്ല: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ.​കെ.​പി. യോ­​ഹ­​ന്നാ­​ന്‍റെ സം­​സ്­​കാ­​രം തി­​രു­​വ​ല്ല­​യി​ല്‍ ന​ട​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ ചി​കി​ത്സ​യ​ലി​രി​ക്കേ​യാ​ണ് മ​ര​ണം. യു​എ​സി​ലെ ടെ​ക്സ​സി​ൽ പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ കെ.​പി.യോ​ഹ​ന്നാ​നെ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ചി​ന്‍റെ ടെ​ക്‌​സ​സി​ലെ ആ​സ്ഥാ​ന​മ​ന്ദി​രം സ്ഥി​തി​ചെ​യ്യു​ന്ന കാ​മ്പ​സാ​ണ് സാ​ധാ​ര​ണ പ്ര​ഭാ​ത​സ​വാ​രി​ക്കാ​യി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ പ്ര​ഭാ​ത​സ​വാ​രി​ക്കാ​യി അ​ദ്ദേ​ഹം കാ​മ്പ​സി​നു പു​റ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here