കോഴിക്കോട്: മുക്കത്ത് ചെറുപുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാശേരി സ്വദേശി രജീഷ് ആണ് മരിച്ചത്.ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയ്ക്ക് സമീപത്തെ ഓടയ്ക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.