ചങ്ങനാശ്ശേരി:ചങ്ങനാശ്ശേരിയിൽ ടോറസ് ലോറിയിലേക്ക്  ഇന്നോവ  കാർ ഇടിച്ചു കയറി ,എരുമേലി സ്വദേശികളായ കുട്ടികൾ ഉൾപ്പടെ എട്ട്പേർക്ക് പരിക്ക് .മൂന്ന് മണിയോടെയാണ് അപകടം .എ.സി റോഡിൽ മനക്കച്ചിറ ഐസ് പ്ളാൻ്റിന് സമീപം ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം.  എരുമേലി സ്വദേശികളായ ഈട്ടിക്കൽ സുകന്യ (29) , സൂര്യ (24), വിഷ്ണു (29), ജസ്റ്റിൻ (24) ബിബിൻ ( 23 ) , ജസ്ലിൻ (10 )കേശു ( 3 ) കാശി ( 2 ) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ മൂന്ന് പേർക്ക് തലക്ക് പരുക്കുണ്ട് .എല്ലാവരും ചങ്ങനാശ്ശേരി സെന്റ് തോമസ് ആശുപത്രിയിൽ ഒബ്സർവേഷൻ ഐ സി യുവിലാണ് എരുമേലിയിൽ നിന്നും ആലപ്പുഴ കൃപാസനം പള്ളിയിൽ പോയി മടങ്ങുകയായിരുന്നു. തെറ്റായ ദിശയിൽ അമിതവേഗത്തിൽ വന്ന ഇന്നോവ ടോറസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു .ടോറസ് സാധാരണ വേഗതയിലായത് അപകടത്തിന്റെ കാഠിന്യം കുറച്ചു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു .

LEAVE A REPLY

Please enter your comment!
Please enter your name here