കോട്ടയം: കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. പമ്പ് ജീവനക്കാരനായ അപ്പച്ചനാണ് മർദനമേറ്റത്. ഇത് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരനും കുത്തേറ്റു.പെട്രോളടിച്ച ശേഷം പണം ഗൂഗിൾ പേ ചെയ്‌തപ്പോൾ അനൗൺസ്‌മെന്റ് ശബ്‌ദം കേൾക്കാത്തതിന്റെ പേരിലായിരുന്നു തർക്കം തുടങ്ങിയത്. സംഭവത്തിൽ തലയോലപ്പറമ്പ് വടകര സ്വദേശികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളായ അക്ഷയ്‌, അജയ് എന്നിവർക്കായി തെരച്ചിൽ നടത്തുന്നുവെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here