ഗൂഗിള്‍ ക്രോം ഒഎസില്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നറിയിച്ച് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ഫെബ്രുവരി എട്ടിനാണ് ഇത് സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് ഇന്ത്യയുടെ ഐടി സുരക്ഷാ ഏജന്‍സിയായ സേര്‍ട്ട്-ഇന്‍ പുറത്തിറക്കിയത്. ഗൂഗിള്‍ ക്രോം ഒഎസ് 114.0.5735.350 (പ്ലാറ്റ്‌ഫോം വേര്‍ഷന്‍ 15437.90.0) മുമ്പുള്ള പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ഭീഷണി.ഒരു ഹാക്കർക്ക് ക്രോമിലെ സുരക്ഷാ വീഴ്ചകള്‍ ദുരുപയോഗം ചെയ്ത് ഉപഭോക്താവിന്റെ കംപ്യൂട്ടറില്‍ കോഡുകള്‍ പ്രവര്‍ത്തിപ്പിക്കാനും സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനും ഉപകരണത്തിന്റെ നിയന്ത്രണം കൈക്കലാക്കാനും സാധിക്കുമെന്ന് സേര്‍ട്ട് ഇന്‍ പറയുന്നു.സൈഡ് പാനല്‍ സെര്‍ച്ച് ഫീച്ചറിലെ മെമ്മറി പ്രശ്‌നങ്ങള്‍, എക്‌സ്റ്റെന്‍ഷനുകളുടെ ഡാറ്റ ഇന്‍പുട്ട് വാലിഡേറ്റ് ചെയ്യുന്നതിലെ പോരായ്മകള്‍ എന്നിവയാണ് പ്രധാന പ്രശ്‌നങ്ങള്‍. ഇത് ദുരുപയോഗം ചെയ്ത് ആര്‍ബിട്രറി കോഡുകള്‍ ഉപകരണത്തില്‍ പ്രവര്‍ത്തിപ്പിച്ച് നിയന്ത്രണം കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും. ഗൂഗിള്‍ ക്രോം ബുക്കുകളില്‍ ഉപയോഗിക്കുന്ന ലിനക്‌സ് കെര്‍നല്‍ അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റമാണ് ക്രോം ഓഎസ്.

LEAVE A REPLY

Please enter your comment!
Please enter your name here