തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് എ​തി​രേ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത​ല ജാ​ഥ സ​മ​രാ​ഗ്നി വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ചേ​ർ​ന്നാ​ണ് ജാ​ഥ ന​യി​ക്കു​ന്ന​ത്.ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​ന് കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പ​ൽ മൈ​താ​ന​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും. എ​ല്ലാ ജി​ല്ല​ക​ളി​ലും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ ക​ഷ്ട​ത​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി നേ​താ​ക്ക​ൾ അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ കേ​ള്‍​ക്കും.കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദീ​പാ​ദാ​സ് മു​ൻ​ഷി, കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, ശ​ശി ത​രൂ​ർ എം​പി, കൊ​ടു​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ, കെ​പി​സി​സി പ്ര​ചാ​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​മു​ര​ളീ​ധ​ര​ൻ, കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. 14 ജി​ല്ല​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തു​ന്ന ജാ​ഥ 29 ന് ​തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here