കോഴിക്കോട് : എൻ ഐ ടി ക്യാമ്പസിൽ രാത്രി നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. അർധരാത്രിക്ക് മുമ്പ് വിദ്യാർഥികൾ ഹോസ്റ്റലിൽ പ്രവേശിക്കണം എന്ന സർക്കുലർ അവഗണിച്ച് കുട്ടികൾ പുറത്തിറങ്ങി. 24 മണിക്കൂർ പ്രവർത്തിച്ചിരുന്ന കാൻ്റീൻ പ്രവർത്തനം പരിമിതപ്പെടുത്താനും അധികൃതർ തീരുമാനിച്ചിരുന്നു.

ഇന്നലെ കോഴിക്കോട് എൻ ഐ ടി ക്യാമ്പസിൽ രാത്രി നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് സർക്കുലർ പുറത്ത് വന്നത്. 24 മണിക്കൂർ പ്രവർത്തിച്ചിരുന്ന കാൻ്റീൻ പ്രവർത്തനം രാത്രി 11 മണി വരെയാക്കി. അർധരാത്രിക്ക് മുമ്പ് വിദ്യാർഥികൾ ഹോസ്റ്റലിൽ പ്രവേശിക്കണമെന്നും സർക്കുലർ നിഷ്കർഷിക്കുന്നു. നിയന്ത്രണം ലംഘിക്കുന്നവരെ സസ്പെൻ്റ് ചെയ്യുമെന്നും രാത്രി പുറത്ത് പോകുന്നത് സുരക്ഷയെ ബാധിക്കുമെന്നും ഡീൻ പുറത്തിറക്കിയ സർക്കുലർ പറയുന്നുണ്ട്.

സർക്കുലർ പുറത്ത് വന്ന ഇന്നലെ രാത്രി തന്നെ എൻ ഐ ടി യിൽ പ്രതിഷേധം ഉയർന്നു. അർധരാത്രിക്ക് മുമ്പ് വിദ്യാർഥികൾ ഹോസ്റ്റലിൽ പ്രവേശിക്കണം എന്ന സർക്കുലർ അവഗണിച്ച് കുട്ടികൾ പുറത്തിറങ്ങി. നിയന്ത്രണം ലക്ഷ്യമിട്ട് ഒരു വിഭാഗം അധ്യാപകരും ജീവനക്കാരും നൽകിയ പരാതിയിലാണ് പുതിയ സർക്കുലർ എന്നാണ് ലഭിക്കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here