കോന്നി: കേന്ദ്രീയ വിദ്യാലയത്തിന്റെ പുതുതായി നിർമ്മിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം 20ന് ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് ആന്റോ ആന്റണി എം. പി അറിയിച്ചു. തീയതി പിന്നീട് അറിയിക്കും. 29 കോടി രൂപ ചിലവഴിച്ച് കോന്നി മെഡിക്കൽ കോളേജിന് സമീപം എട്ട് ഏക്കറിലായാണ് രാജ്യാന്തര നിലവാരത്തിൽ കേന്ദ്രീയ വിദ്യാലയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ വലിയ കേന്ദ്ര വിദ്യാലയങ്ങളിൽ ഒന്നാണ് കോന്നിയിലേത്’ മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങളുള്ള ഏക ജില്ലയായി പത്തനംതിട്ട. രണ്ട് പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ജില്ലയ്ക്ക് നേടിയെടുക്കുവാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നുവെന്ന് എം.പി പറഞ്ഞു.ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ രണ്ടു ഡിവിഷനുകളിലായി ആയിരത്തിലധികം കുട്ടികൾക്ക് അധ്യയനം നടത്തുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.4500 ചതുരശ്ര മീറ്ററിൽ ആധുനിക നിലവാരത്തിലുള്ള 24 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും, ജീവനക്കാർക്കായി 17 ക്വാർട്ടേഴ്സുകളും, മികച്ച നിലവാരത്തോടു കൂടിയ മൾട്ടി പർപ്പസ് ഇൻഡോർ ഹാൾ, ബാസ്ക്കറ്റ് ബോൾ കോർട്ട്, ഓഡിറ്റോറിയം, ഫുഡ്ബോൾ കോർട്ട് എന്നിവയും പുതിയ കേന്ദ്രീയ വിദ്യാലയ സമുച്ചയത്തിലുൾപ്പെടും. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിട്ടും കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള വഴിക്ക് അനുമതി നിഷേധിച്ച സംസ്ഥാന സർക്കാരിന്റെ നടപടി പിൻവലിച്ച് വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് എത്തുവാൻ കഴിയുന്ന സാഹചര്യം ഒരുക്കണമെന്നും ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here