മുണ്ടക്കയം  : ജില്ലയിലെ ഏറ്റവും വലിയ പട്ടികവർഗ്ഗ ജനവാസ മേഖലയായ  കൊമ്പുകുത്തി പട്ടികവർഗ്ഗ സങ്കേതത്തിൽ  1 കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കിയ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി പ്രകാരമുള്ള അംബേദ്കർ ഗ്രാമം വികസന പദ്ധതി പട്ടികജാതി പട്ടികവർഗ്ഗ വികസന പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി  കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷനായി.പട്ടികവർഗ്ഗ വികസന വകുപ്പ്  ജില്ലാ പ്രൊജക്റ്റ് ഓഫീസർ കെ. ജി. ജോളിക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീജ ഷൈൻ,  ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  രത്നമ്മ രവീന്ദ്രൻ,  വാർഡ് മെമ്പർ ലതാ സുശീലൻ, ഊരു മൂപ്പൻ വിശ്വനാഥൻ വി.എം വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ പി കെ സുധീർ,കെ.ബി രാജൻ , കെ.ബി സുജി ,  ജോയി പുരയിടം , ഓ.പി ഷാജി, സജി റ്റി. എൻ, ഐ.ടി.ഡി.പി ജൂനിയർ സൂപ്രണ്ട് ജയേഷ് കെ.വി, ഫൈബർ ടെൻഷൻ ഓഫീസർമാരായ അനൂപ് കുമാർ,  രാജി പി.എസ് ,  അജി പി എന്നിവർ സംസാരിച്ചു. ഈ പദ്ധതി പ്രകാരം  കോളനിയിൽ 13 കുടുംബങ്ങൾക്ക് പുതുതായി  വീടുകൾ  നിർമ്മിച്ചു നൽകി. 5 വീടുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ നടപ്പിലാക്കി.  കോളനിക്കുള്ളിൽ പ്രത്യേക കുടിവെള്ള പദ്ധതി ആവിഷ്കരിച്ച് എല്ലാ വീടുകളിലും പൈപ്പ് ലൈൻ മുഖേന കുടിവെള്ളം എത്തിച്ചു. കോളനികളിലെ നടപ്പാതകൾ കോൺക്രീറ്റ് ചെയ്തു. 4 പുല്ലുവെട്ടി യന്ത്രങ്ങൾ, 2 മെഷീൻ വാൾ ,1 റബർ റോളർ മെഷീൻ, 2 വെൽഡിങ് മെഷീൻ,3  തെങ്ങുകയറ്റ യന്ത്രങ്ങൾ എന്നീ തൊഴിൽ ഉപകരണങ്ങളും നൽകി. ഒരു കുടുംബത്തിന് കോഴിക്കൂട് നിർമ്മിച്ചു നൽകി മുട്ടക്കോഴികളെ നൽകുകയും,6 കുടുംബങ്ങൾക്ക്  റബ്ബർ കൃഷിക്ക് ആവശ്യമായ റബർ തൈകൾ നൽകുകയും ചെയ്തു. സംസ്ഥാന നിർമ്മിതി കേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്.

കൊമ്പുകുത്തിയിലെ അംബേദ്ക്കർ പദ്ധതി ഗ്രാമം അഡ്വ.സെബാസ്റ്റൻകുളത്തുങ്കൽ എം എൽ എ ഉൽഘാടനം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here