പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഗ​സ്ത്യ ടെ​ക്സ്റ്റൈ​ൽ​സ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ്സ് ക​മ്പ​നി​യി​ലാ​ണ് മൂ​ന്നു​ദി​വ​സ​മാ​യി സം​ഭ​വം ന​ട​ന്ന​ത്.ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വി​ഷ​വാ​ത​കം ശ്വ​സി​ച്ച​തി​നെ തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട 10 തൊ​ഴി​ലാ​ളി​ക​ളെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച ഇ​തേ പ്ര​ശ്നം മൂ​ലം ര​ണ്ടു​പേ​രെ​യും ഇ​ന്ന് എ​ട്ടു​പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.ക​മ്പ​നി അ​ധി​കൃ​ത​ർ ന​ല്കു​ന്ന വി​ശ​ദീ​ക​ര​ണം അ​നു​സ​രി​ച്ച് ഇ​ത് ര​ണ്ടു യൂ​ണി​റ്റു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യാ​ണ്. സ്റ്റി​ച്ചിം​ഗ് യൂ​ണി​റ്റും ഡൈ​യിം​ഗ് യൂ​ണി​റ്റു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ ഡൈ​യിം​ഗ് യൂ​ണി​റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ മ​ലി​ന​ജ​ല​ത്തി​ൽ നി​ന്നു​യ​ർ​ന്ന വാ​ത​ക​മാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here