കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഫെബ്രുവരി 13-ന് ആരംഭിക്കുമെന്ന് യു.എല്‍.സി.സി.എസ്. ചെയര്‍മാന്‍ രമേശന്‍ പാലേരി അറിയിച്ചു.വടകര മടപ്പള്ളിയില്‍ നടക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രിമാര്‍ ജനപ്രതിനിധികള്‍ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് പരിപാടികള്‍. സൊസൈറ്റിയുടെ ചരിത്രം പറയുന്ന ഊരാളുങ്കല്‍ കഥകളും കാര്യങ്ങളും എന്ന പുസ്തകവും ഉദ്ഘാടന വേദിയില്‍ പ്രകാശനം ചെയ്യും.വാഗ്ഭടാനന്ദന്റെ ജീവിതവും സൊസൈറ്റിയുടെ ചരിത്രവും കോര്‍ത്തിണക്കിയ കലാവിഷ്‌കാരമായ കളേഴ്‌സ് ഓഫ് റെസിലിയന്‍സിന്റെ പ്രദര്‍ശനവും ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുമെന്നും യു.എല്‍.സി.സി.എസ്. അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here