പാറത്തോട്: ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല നേതൃശില്പശാലയും വിവിധ സെല്ലുകളുടെ അവതരണവും ജില്ലാ സമിതിയോഗവും 20/02/2024 പാറത്തോട് കേന്ദ്ര ഓഫീസില്‍ നടക്കും.രാവിലെ 10ന് നടക്കുന്ന ഹൈറേഞ്ച്മേഖല ശില്പശാല ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ അധ്യക്ഷതയില്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്യും. 11.45ന് നടക്കുന്ന ലോറേഞ്ച മേഖല ശില്പശാല വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലും ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന വിവിധ സെല്ലുകളുടെ പ്രസന്റേഷന്‍ വികാരി ജനറാള്‍ ഫാ. കുര്യന്‍ താമരശേരിയും ഉദ്ഘാടനം ചെയ്യും.യോഗങ്ങളില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയിലെ 12 താലൂക്കുകളിലെയും പ്രവര്‍ത്തന റിപ്പോര്‍ട്ട്, വിവിധ സെല്ലുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിക്കും. താലൂക്ക് രക്ഷാധികാരികള്‍, താലൂക്ക് ഡയറക്ടര്‍മാര്‍, താലൂക്ക് ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിക്കും.ഉച്ചകഴിഞ്ഞ് 2.45ന് നടക്കുന്ന ജില്ലാ സമിതി യോഗം കാര്‍ഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിന്റെ അധ്യക്ഷതയില്‍ ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. ജോസഫ് പുല്‍ത്തകിടിയേല്‍, ഫാ. മാത്യു പനച്ചിക്കല്‍, ഫാ. സെബാസ്റ്റിയന്‍ പെരുനിലം, ഫാ. റോബിന്‍ തെക്കേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here