എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക, അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക, മികച്ച ചികിത്സ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ഈ ദിനം ആചരിക്കുന്നത്.2014 മുതല്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ദിനാചരണം തുടങ്ങി. എച്ച്‌ഐവി ബാധിതരെ ഒറ്റപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കുക എന്ന സുപ്രധാന ലക്ഷ്യവും ഈ ദിനാചരണത്തിന് പിന്നിലുണ്ട്. സീറോ ഡിസ്‌ക്രിമിനേഷന്‍ ദിനത്തിന്റ പത്താം വാര്‍ഷികമാണ് ഇത്തവണ.എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തുക സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുക, എയ്ഡ്‌സ് പോലുള്ള അതിഗുരുതര രോഗങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണവും ചികിത്സയും പ്രതിരോധമാര്‍ഗങ്ങളേക്കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സീറോ ഡിസ്‌ക്രിമിനേഷന്‍ ദിനം ആചരിക്കുന്നത്.ലോകം മുഴുവനുമുള്ള സ്ത്രീകളും കുട്ടികളും അവഗണനക്കും ക്രൂരമായ മര്‍ദനത്തിനും ഇരയാകുന്നുണ്ടെന്നാണ് കണക്ക്. ലോകത്തിലെ 80 രാജ്യങ്ങളില്‍ ഇപ്പോഴും സ്വവര്‍ഗ ദമ്പതികള്‍ക്കെതിരെ വിവേചനപരമായ നിയമങ്ങളുണ്ട്, എച്ച്‌ഐവി/എയ്ഡ്‌സ് ബാധിതരായ വ്യക്തികള്‍ക്കെതിരെ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുണ്ട്. വിവേചനത്തിനെതിരായ നിയമങ്ങള്‍ നിലവിലുള്ളപ്പോഴും അവഗണിക്കപ്പെടുകയും അരികുവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ട്. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി നിരവധി സെമിനാറുകളും ബോധവല്‍ക്കരണക്ലാസുകളും രാജ്യം മുഴുവന്‍ സംഘടിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here