തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ബസിന്റെ വരുമാനവിവരങ്ങൾ ചോർന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി ഗണേഷ് കുമാർ.ഇലക്ട്രിക് ബസുകള്‍ നഷ്ടമാണെന്ന മന്ത്രിയുടെ പ്രതികരണം തള്ളുന്ന കെഎസ്ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ രേഖകള്‍ ചോര്‍ന്നതില്‍ മന്ത്രി ജോയിന്റ് എം.ഡിയോട് വിശദീകരണം തേടിയിരുന്നു.സർവീസുകൾ ലാഭമാണെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഇതേ തുടർന്ന് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്നലെ കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ റിപ്പോർട്ട് ചോർന്ന വിവരം പരാമർശിച്ച മന്ത്രി ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന കർശന നിർദ്ദേശവും നൽകി. റിപ്പോർട്ട് ചോർന്നത് എങ്ങനെയെന്ന് കണ്ടെത്താൻ ഒരു എക്സിക്യൂട്ടീവ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി